Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:34 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയുടെ നൃത്തച്ചുവടുകള്‍ ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത നര്‍ത്തകി അമല ശങ്കര്‍(101) അന്തരിച്ചു. കൊല്‍ക്കത്തിലായിരുന്നു അന്ത്യം. നര്‍ത്തകനും പ്രശസ്ത കൊറിയോഗ്രാഫറും ആയിരുന്ന ഉദയ് ശങ്കറാണ് ഭര്‍ത്താവ്. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ആനന്ദ ശങ്കര്‍ മകനാണ്. ബംഗാളി നടി മമത ശങ്കര്‍ മകളാണ്.

അമല ശങ്കറിന്റെ ഭര്‍ത്താവ് ഉദയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അമലയും ഉദയ് ശങ്കറും ചേര്‍ന്നഭിനയിച്ചിരുന്നു. 1948ലാണ് കല്‍പന എന്ന ഈ ഹിന്ദി ചിത്രം പുറത്തിറങ്ങിയത്. ഉദയ് 1977ല്‍ ലോകത്തോടു വിടപറഞ്ഞെങ്കിലും 92 വയസു വരെ അമല നൃത്തവേദിയില്‍ സജീവമായിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രേരണയാല്‍ പിതാവ് അമലയെ ഉദയ് ശങ്കറിനു കീഴില്‍ നൃത്തം പഠിപ്പിക്കാനയച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അമല ഉദയ് ദമ്പതികളുടെ നൃത്തം പിന്നീടു രാജ്യാന്തര പ്രശസ്തി നേടി.

അമല ബ്രഷ് ഉപയോഗിക്കാതെ വിരലുകള്‍കൊണ്ടു ചെയ്ത പെയിന്റിങ്ങുകളും ഏറെ ശ്രദ്ധേയമായി. മകന്‍ ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത 'മിസിങ് യു' ആണ് അമലയുടെ അവസാന സ്റ്റേജ് പരിപാടി.

Readers Comment

Add a Comment