Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:10 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്തരിച്ച ചലച്ചിത്ര താരം സുശാന്ത് സിംഗ് രജ്പുത്തിന് വെര്‍ച്വല്‍ സംഗീത സദസിലൂടെ സംഗീതാദരമൊരുക്കി എ.ആർ.റഹ്മാൻ.സുശാന്തിന്റെ അവസാന ചിത്രം ദില്‍ ബേച്ചാരയില്‍ എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളാണ് വെര്‍ച്വല്‍ സംഗീത സദസില്‍ അവതരിപ്പിച്ചത്. ദില്‍ ബേച്ചാരയില്‍ ഗാനങ്ങള്‍ ആലപിച്ച അതേഗയകരും സംഗീത സദസില്‍ റഹ്മാനൊപ്പം എത്തി. സുശാന്തും സഞ്ജന സാങ്ഘിയുമാണ് ദില്‍ ബേച്ചാരയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മുകേഷ് ഛബ്ര സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടി ഒന്‍പത് ഗാനങ്ങളാണ് റഹ്മാന്‍ തയാറാക്കിയത്. ചിത്രത്തിന്റെ പ്രധാന ഗാനം റഹ്മാനും മകള്‍ റഹീമ റഹ്മാനും മകന്‍ എ ആര്‍ അമീനും ഹിരാല്‍ വിരാഡിയയും ചേര്‍ന്ന് ആലപിച്ചു. തുടര്‍ന്ന് മസ്‌കാരി എന്ന ഗാനം ഹൃദയ് ഗട്ടാനിയും സുനീതി ചൗഹാനും ചേര്‍ന്ന് ആലപിച്ചു.താരെ ജിന്‍ എന്ന എന്ന ഗാനം മോഹിത് ചൗഹാനും ശ്രേയ ഘോശാലും ചേര്‍ന്ന് പാടി. ആര്‍ജിത് സിംഗ്,സാഷാ ത്രിപാഠി, ജോനിത ഗാന്ധി, ഹൃദയ് ഗട്ടാനി എന്നിവര്‍ പാടിയ ചിത്രത്തിലെ ഗാനങ്ങളും അവതരിപ്പിച്ചു.

Readers Comment

Add a Comment