Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തിന്റെ  ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ വനത്തിലെ തീയണക്കാൻ ഹോളിവുഡ് താരം ഡികാപ്രിയോയുടെ 35 കോടി രൂപ സഹായം.താരത്തിന്റെ നേതൃത്വത്തിലുള്ള എർത്ത് അയലൻസ് എന്ന സംഘടനയാണ്‌ സാമ്പത്തിക സഹായം നൽകുക. ആമസോൺ കാടുകളിലെ തീയണക്കാൻ ശ്രമിക്കുന്ന അഞ്ച് പ്രാദേശിക സംഘടനകൾക്കാണ് ധന സഹായം നൽകുന്നത്. 72000 തീപിടിത്തങ്ങൾ ആമസോണിൽ ഈ വർഷം മാത്രം ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ആമസോൺ കാടുകളിലെ തീപിടിത്തത്തെ കുറിച്ച് ഡികാപ്രിയോ നേരത്തെ പ്രതികരിച്ചിരുന്നു.സാധാരണ ഗതിയിൽ തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് ആമസോണിലുള്ളത്, എന്നാൽ തന്നെയും ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ കാട് വരളുന്നതും കാട്ടുതീ ഉണ്ടാകുന്നതും സാധാരണയാണ്. പക്ഷെ വ്യാപകമായ കാട്ടു തീയ്ക്ക് കാരണം മനുഷ്യന്റെ ഇടപെടലുകളാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

Readers Comment

Add a Comment