Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വര്‍ണ്ണക്കടത്തില്‍ കൂടുതല്‍ സംവിധായകര്‍  നിരീക്ഷണത്തില്‍. സംവിധായകന്‍ ആഷിക് അബുവിന്റെ ചിത്രങ്ങളില്‍ കള്ളക്കടത്ത് സ്വര്‍ണം ഉപപയോഗിച്ചെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചതിന് നടന്‍ കൈപറ്റിയ പ്രതിഫലത്തുകയില്‍ പകുതി സ്വര്‍ണമായി  നല്‍കിയെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്ത് റാക്കറ്റുമായി കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന.

പിടിയിലായ ഫൈസല്‍ ഫരീദുമായി ബന്ധമുള്ള സിനിമാക്കാരാണ് നിരീക്ഷണത്തിലുള്ളത്. പാലക്കാട്  പിടിയിലായ അംജദ് അലിയാണ് ഇടനിലക്കാരന്‍. അന്‍വര്‍ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള  സിനിമാ സംഘവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമമാണ് ഉള്ളത്. നിലവില്‍ ഹവാല പണമിടപാടുകള്‍ അസാധ്യമായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും സൂചനയുണ്ട്. സ്വന്തം ഏജന്റുമാരെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാരാക്കിയാണ് സിനിമാ മേഖലയയില്‍ സ്വര്‍ണ്ണക്കടത്തുകാര്‍ സീറ്റുറപ്പിക്കുന്നത്. പലപ്പോഴും നിര്‍മാതാവ് അറിയാാതെയാണ് ഇത്തരക്കാരിലൂടെ സിനിമയിലേക്ക് പണം ഒഴുകുന്നത്.  

ഗള്‍ഫ് കേന്ദ്രമായി മലയാള സിനിമയിലേക്ക് അനധികൃതമായി പണം ഒഴുകുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.  വരുംദിവസങ്ങളില്‍ കൂടുതലാളുകള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ നിന്ന് പിടിക്കപ്പെടുമെന്ന് സൂചനയുണ്ട്.

Readers Comment

Add a Comment