Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തപ്സി പന്നുവിനെയും സ്വര ഭാസ്‌കറിനെയും കുറിച്ച് നടി കങ്കണ റണൗത്ത് റിപ്ലബിക് ടിവിയില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇരുവരും കരണ്‍ ജോഹറുള്‍പ്പെടെയുള്ള വന്‍കിട നിര്‍മാതാക്കളെ പിന്തുണക്കുകയാണെന്നും ഇവര്‍ കാരണമാണ് ഇരു നടികളും ബി ഗ്രേഡ് നടിമാരായിരിക്കുന്നതെന്നും അവര്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ഔട്ട് സൈഡേര്‍സ് ആണെന്നും കങ്കണ പറഞ്ഞിരുന്നു. (നീഡി ഔട്ട് സൈഡേര്‍സ്) ഇപ്പോള്‍ കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതികതരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വര ഭാസ്‌കര്‍. നേരത്തെ തപ്സിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
മുമ്പു പല തവണ കങ്കണയും സഹോദരി ഗംഗോലി ചന്ദലും തപ്സിക്കെതിരെ തിരിഞ്ഞപ്പോഴും തപ്സി വലിയ രീതിയില്‍ പ്രതികരണം നടത്തിയിരുന്നില്ല. പൊതുവില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്ന സ്വരയും കങ്കണയുടെ ചില പരാമര്‍ശങ്ങളില്‍ പ്രതികരണം നടത്തിയിട്ടില്ല.
' ഞാന്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നയാളാണ്. എനിക്ക് ബഹുമാനപരമായ പൊതുജന സമ്പര്‍ക്കം ആവശ്യമാണ്. സംവാദത്തില്‍ എനിക്ക് യുക്തിയും ന്യായവും ആവശ്യമാണ്. എനിക്ക് വിവേകം ആവശ്യമാണ്, മാന്യമായ പൊതുവ്യവഹാരം ആവശ്യമാണ്. എനിക്ക് നിയമവാഴ്ച ആവശ്യമാണ്. എനിക്ക് വസ്തുതകള്‍ ആവശ്യമാണ്. നിങ്ങള്‍ക്കെന്താണ് വേണ്ടത്? സ്വര ട്വീറ്റ് ചെയ്തു.
ഒരാളുടെ മരണം ( സുശാന്തിന്റെ) മറ്റൊരാള്‍ക്കെതിരെ ആയുധമാക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ തപ്‌സി പന്നു കങ്കണയുടെ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കി.
റിപ്ലബ്ലിക് ടി.വിയില്‍ തപ്‌സിക്കും സ്വരയ്ക്കും സിനിമ ലഭിക്കുന്നില്ലെന്നും കങ്കണ പറഞ്ഞിരുന്നു. ഇതിനും തപ്‌സി മറുപടി നല്‍കി.
'കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഞാന്‍ ഒരു വര്‍ഷം മൂന്നോ നാലോ സിനിമകള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ അഞ്ച് സിനിമകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്റെ കരിയര്‍ മെല്ലെയും സ്ഥിരതയോടെയും പോവാന്‍ ഞാന്‍ തീരുമാനിച്ചതാണ്. എന്നെ ചില സിനിമകളില്‍ നിന്ന് പുറത്താക്കുകയും താര മക്കളെ പകരം വെക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ കങ്കണയും അവരുടെ സഹോദരിയും ( രംഗോലി ചന്ദല്‍) എന്നെയും എന്റെ അധ്വാനത്തിന്റെയും വില കുറയ്ക്കുകയാണ്. എന്റെ പേരെടുത്ത് ചിലയിടങ്ങളില്‍ സംസാരിക്കുന്നു, തെറ്റായ ആരോപണങ്ങള്‍ എന്റെ മേല്‍ ചുമത്തുന്നു, ഇതെല്ലാം അതേ അളവിലുള്ള ഉപദ്രവമാണ്, ഇതിനു കാരണം അവരുടെ താളത്തിനനുസരിച്ച് സംസാരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നതും അവരെ സിനിമാകുടുംബത്തിനു പുറത്തുനിന്നുള്ളവരുടെ വക്താവായി ഞാന്‍ കാണാത്തതിനാലും ആണോ? തപ്സി ചോദിച്ചു.
30.82°C








