Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ളിക്സ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിക്കുന്നു. 83 വര്‍ഷത്തെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ നല്‍കി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. 'ദി ഓള്‍ഡ് ഗാര്‍ഡ്' എന്ന വീഡിയോ ഗെയിം കളിച്ച് ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടുന്നവര്‍ക്കാണ് 83 വര്‍ഷത്തേക്ക് സബസ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് നെറ്റ്ഫ്ളിക്സ് 'ദി ഓള്‍ഡ് ഗാര്‍ഡ്' എന്ന ചിത്രം പുറത്തിറക്കുന്നത്. ചാര്‍ലിസ് തെറോണാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗെയിമില്‍ ലാബ്രീസ് വീല്‍ഡിംഗ് ഇമ്മോര്‍ട്ടലായാണ് നിങ്ങള്‍ കളിക്കേണ്ടത്. ശത്രുക്കളെ പരാജയപ്പെടുത്തുകയാണ് കളിയുടെ ലക്ഷ്യം.

ബ്രൗസര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കളിയാണ് 'ദി ഓള്‍ഡ് ഗാര്‍ഡ് ഗെയിം'. ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് ഗെയിം കളിക്കേണ്ടത്. വലിയ ഇരുതലയുള്ള കോടാലി ഉപയോഗിച്ച് കഴിയാവുന്നത്ര ശത്രുക്കളെ കൊലപ്പെടുത്തുകയാണ് കളിയുടെ ലക്ഷ്യം. ശത്രുക്കള്‍ക്ക് നിങ്ങളെ കൊല്ലാന്‍ പറ്റില്ല. എന്നാല്‍ ഓരോ തവണ ശത്രു നിങ്ങളെ കൊല്ലാന്‍ ശ്രമിക്കുമ്പോഴും നിങ്ങളുടെ വേഗത കുറയും. അതുകൊണ്ട് തന്നെ ശത്രുവിന്റെ ആക്രമണത്തിന് ഇരയാകാതെ മുന്നേറാന്‍ ശ്രദ്ധിക്കണം.

ജൂലൈ 19 വരെയാണ് ഗെയിം ഉണ്ടാവുക. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ കരസ്ഥമാക്കുന്ന വ്യക്തിക്കാണ് 83 വര്‍ഷം നെറ്റ്ഫ്ളിക്സ് സൗജന്യമായി സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്നത്. അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ മത്സരമുള്ളു.

 

Readers Comment

Add a Comment