Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:30 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകും എന്ന തരത്തിലുള്ള വാർത്തകൾ തെറ്റെന്ന് സംവിധായകൻ. വിനീത് നായകനാകുന്ന തങ്കം എന്ന ചിത്രം നവംബറിൽ തുടങ്ങുമെന്ന തരത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ ചിത്രത്തെ സംബന്ധിച്ച വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ദിലീഷ് പോത്തൻ വ്യക്തമാക്കി. ശ്യാം പുഷ്ക്കരൻ തിരക്കഥ എഴുതി ഷഹീദ് അറഫാത്ത്  സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ദിലീഷ് പോത്തനും ശ്യാം പുഷ്കറും നിർമ്മാണം നിർവഹിക്കുന്ന ചിത്രമാണിത്. പ്രേക്ഷക പ്രശംസ നേടിയ മഹേഷിന്റെ പ്രതികാരം , തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്തിട്ടുള്ളത്. ഇരു ചിത്രത്തിലും ഫഹദ് ഫാസിൽ ആയിരുന്നു നായകൻ.

Readers Comment

Add a Comment