Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:21 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെ ചാകരക്കാലമായത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കാണ്. ഇതിനകം നിരവധി ഭാഷകളില്‍ ചെറുതും വലുതുമായ സിനിമകള്‍ ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്‌ലിക്‌സിലും റിലീസായിട്ടുണ്ട്.

ഇപ്പോഴിതാ കൂടുതല്‍ ചിത്രങ്ങള്‍ ഒടിടി റിലീസിനുള്ള ഒരുക്കത്തിലാണ്. ഏറ്റവും പുതിയ വാര്‍ത്തയനുസരിച്ച് സിനിമയും സീരീസുകളുമായി 17 ഓളം ചിത്രങ്ങളാണ് നെറ്റ്ഫ്‌ലിക്‌സില്‍ വരും മാസങ്ങളില്‍ എത്തുന്നത്.

അനുരാഗ് ബസുവിന്റെ ലുഡോ, ഗീതാഞ്ജലി റാവോ സംവിധാനം ചെയ്ത ആനിമേറ്റഡ് ചിത്രം ബോംബെ റോസ്, അതുല്‍ സബര്‍വാളിന്റെ ക്ലാസ് ഓഫ് 83, മീര നായര്‍ ഒരുക്കുന്ന സീരീസ് എ സ്യൂട്ടബിള്‍ ബോയ് തുടങ്ങി പ്രധാനപ്പെട്ട പതിനേഴോളം ചിത്രങ്ങളാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തിറങ്ങുന്നത്.

സുശാന്ത് സിങ് രജ്പുത്തിന്റെ അവസാന ചിത്രം ദില്‍ ബേച്ചാര, ആലിയ ഭട്ട് അഭിനയിക്കുന്ന സടക് 2 എന്നിവ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുമെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്. കൂടാതെ അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ്, അജയ് ദേവഗണ്‍ ചിത്രം ഭുജ്:ദി പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയും ഹോട്ട്സ്റ്റാറില്‍ എത്തും.

അമിതാഭ് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഗുലാബോ സിതാബോയ്ക്ക് ശേഷം ആമസോണ്‍ പ്രൈമില്‍ എത്തുന്ന ചിത്രങ്ങളാണ് വിദ്യ ബാലന്‍ ചിത്രം ശകുന്തളാ ദേവി, ലോ, ഫ്രഞ്ച് ബിരിയാണി എന്നിവ.

എങ്കിലും നെറ്റ്ഫ്‌ലിക്‌സിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ റിലീസ് ആവാനിരിക്കുന്നത് എന്നത് സിനിമാ പ്രേമികള്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് കൂടുതല്‍ പ്രിയങ്കരമാക്കും. ജാന്‍വി കപൂര്‍ നായികയാകുന്ന ഗുഞ്ജന്‍ സക്‌സേനയും നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ആകുന്നത്.

2019 ലെ വെനീസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ഗീതാഞ്ജലി റാവുവിന്റെ ആദ്യ ഫീച്ചര്‍ ഫിലിം ആയ ബോംബെ റോസ്. രാജ്കുമാര്‍ റാവു, സന്യ മല്‍ഹോത്ര, പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, ഫാത്തിമ സന ഷെയ്ഖ്, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന കോമഡി ചിത്രമാണ് അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ.

നവാസുദ്ദീന്‍ സിദ്ദീഖി, നാസര്‍, ശ്വേത ബസു പ്രസാദ് എന്നിവരാണ് സീരിയസ് മെന്‍ എന്ന സുധീര്‍ മിശ്ര ചിത്രത്തില്‍ എത്തുന്നത്. ഡോളി കിറ്റി ഔര്‍ വോ ചമക്തേ സിത്താരെ എന്ന അലംകൃത ശ്രീവാസ്തവയുടെ ചിത്രത്തില്‍ കങ്കണ സെന്‍ശര്‍മ, ഭൂമി പണ്ഡേക്കര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

അനുരാഗ് കശ്യപും അനില്‍ കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് വിക്രമാദിത്യ മോട്വാവാനിയുടെ ഡാര്‍ക് കോമഡി ചിത്രം എ.കെ v/s എ.കെ

ചിത്രങ്ങളുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും താരങ്ങളെല്ലാം ഒടിടി റിലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

 

 

Readers Comment

Add a Comment