Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:06 am
  • 15th September, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 93 %
  • Wind: 1.08 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് നടിയും സെയിഫ് അലി ഖാന്റെ മകളുമായ സാറ അലിഖാന്റെ ചിത്രം സാമൂഹിക മാധ്യങ്ങളിൽ വൈറലാകുന്നു.  ചിത്രത്തിൽ സാറയുടെ ചിത്രമെടുക്കാൻ ശ്രമിക്കുന്ന ആൺകുട്ടി ദിവസങ്ങൾക്കു മുമ്പ് മധ്യപ്രദേശിൽ നിന്ന് കാണാതെ പോയതാണെന്ന് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസങ്ങൾക്കു മുൻപാണ് താരത്തിന്റെ ചിത്രം വൈറൽ ആയത്. ചിത്രത്തിൽ സാറക്കൊപ്പം നിൽക്കുന്ന ചുവന്ന ബനിയൻ ധരിച്ച കുട്ടി മധ്യപ്രദേശ് സ്വദേശിയായ  അജയ് ആണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 17 നു വീട് വിട്ടിറങ്ങിയ കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം മുംബൈയിൽ നിന്നുള്ളതാണെന്നാണ് നിഗമനം. അജയിനെ ഉടൻ കണ്ടെത്തി വീട്ടുകാർക്കൊപ്പം അയക്കുമെന്ന് പോലീസ് അറിയിച്ചു

Readers Comment

Add a Comment