Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തടാകത്തില്‍ കാണാതായ നടി നയ റിവേരയുടെ (33) മൃതദേഹം കണ്ടെത്തി. അഞ്ചു ദിവസത്തെ തിരച്ചിലിനൊടുവിലാണ് സതേണ്‍ കാലിഫോര്‍ണിയയിലെ പിറു തടാകത്തില്‍ നിന്നും റിവേരയുടെ മൃതദേഹം കണ്ടെടുക്കുന്നത്. തടാകത്തിന്റെ നോര്‍ത്ത് ഈസ്റ്റ് കോര്‍ണറില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം നടിയുടെതാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ എട്ടിനാണ് തടാകത്തിലെ ഒരു ബോട്ടില്‍ റിവേരയുടെ മകനായ എട്ടുവയസുകാരനെ കണ്ടെത്തുന്നത്. അമ്മയും മകനും ഒന്നിച്ചെത്തിയ ബോട്ട് സവാരിയില്‍ റിവേര അപകടത്തില്‍പ്പെട്ടു എന്ന നിഗമനത്തില്‍ അന്ന് തന്നെ തിരച്ചില്‍ ദൗത്യം ആരംഭിക്കുകയും ചെയ്തിരുന്നു.
ബോട്ട് കണ്ടെത്തിയ ഭാഗത്തു നിന്നും നാല്‍പത് മൈല്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മ്യൂസിക്കല്‍ കോമഡിയായ 'ഗ്ലീ'യിലൂടെ ശ്രദ്ധ നേടിയ താരമാണ് നയ. ഗായിക, മോഡല്‍ എന്നീ നിലകളിലും പ്രശസ്തി നേടിയിട്ടുണ്ട്.
22.54°C








