Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ്- 19 സ്ഥിരീകരിച്ചു. തനിക്ക് രോഗം ബാധിച്ചത് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമിതാഭ് ബച്ചന് രോഗം സ്ഥിരീകരിച്ച് ഒരു മണിക്കൂറിനകമാണ് അഭിഷേകിന് രോഗം വന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും ബച്ചനുമായി ബന്ധപ്പെട്ട ജീവനക്കാരുടെയും സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം വന്നിട്ടില്ല. താനുമായി കഴിഞ്ഞ പത്ത് ദിവസത്തിനിടെ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും ബച്ചന്‍ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.മുംബൈ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയില്‍ ഇതുവരെ 246,600 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

Readers Comment

Add a Comment