Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:16 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിംഹാസനത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കടുവയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നേരത്തെ സുരേഷ് ഗോപി ചിത്രത്തിന് കടുവയുടെ കഥയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന് സ്റ്റേ നല്‍കിയിരുന്നു. 


പൃഥിരാജ് നായകനായ കടുവയിലെ നായകന്റെ പേരായ 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്നത് സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചതിനെതിരെ കടുവയുടെ സംവിധായകന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടലുണ്ടായത്. 2019 ഒക്ടോബര്‍ 16ന് പൃഥിരാജിന്റെ ജന്മദിനത്തിലാണ് ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം പ്രഖ്യാപിച്ചത്.

ആദം ജോണ്‍, മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍ കമ്പനിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

2012ല്‍ പുറത്തിറങ്ങിയ സിംഹാസനമാണ് ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച അവസാന ചിത്രം. ഷാജി കൈലാസിന്റെ തന്നെ മുന്‍ ചിത്രങ്ങളായ ഏകലവ്യന്‍, മാഫിയ, ദ കിംഗ് എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി കെ.ചന്ദ്രന്‍ ആണ് കടുവയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ജിഞ്ചര്‍ ആയിരുന്നു മലയാളത്തില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രം.
 

Readers Comment

Add a Comment