Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ലവ് ആക്ഷൻ ഡ്രാമ'യുടെ ടീസർ പുറത്തു വന്നു. നിവിൻ പോളിയും നയൻതാരയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ  മോഹൻലാലിന്റേയും പ്രണവ് മോഹൻ ലാലിന്റെയും ഫെയ്സ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ ദിനേശായി നിവിൻ പോളിയും ശോഭയായി നയൻതാരയും എത്തുന്നു. ശ്രീനിവാസന്റെ ക്ലാസിക് ചിത്രം വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളായിരുന്നു തളത്തിൽ ദിനേശനും ശോഭയും. വർഷങ്ങൾക്കു ശേഷം ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെയും കേന്ദ്ര കഥാപാത്രങ്ങൾക്ക് അതേ പേര് തന്നെയാണ് നൽകിയിരിക്കുന്നത്. അജു വർഗീസും വിശാഖ് സുബ്രമഹ്ണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഭഗത് മാനുവൽ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ലവ് ആക്ഷൻ ഡ്രാമ ഓണം റിലീസായി തീയേറ്ററുകളിലെത്തും.

Readers Comment

Add a Comment