Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:14 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


പ്രമുഖ കന്നഡ സിനിമ- സീരിയല്‍ താരവും ഫിറ്റ്‌നസ് ട്രെയിനറുമായിരുന്ന സുശീല്‍ ഗൗഡയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 30 വയസായിരുന്നു പ്രായം. മാണ്ഡ്യയിലെ വസതിയിലാണ് സുശീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്നഡയിലെ ജനപ്രിയ സീരിയലായ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സുശീല്‍ ഗൗഡയായിരുന്നു. ഈയടുത്ത് ഒരു സിനിമയിലും  അഭിനയിച്ചു.

ദുനിയ വിജയ് നായകനായ സലഗ എന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാണ് സുശീല്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല. സുശീല്‍ ഗൗഡയുടെ മരണത്തില്‍ കന്നഡ ടിവി- സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. 

സുശീലിന്റെ മരണവാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്ന് നടന്‍ അമിത രംഗനാഥ് പറഞ്ഞു. ഏറെ ദുഖകരമായ വാര്‍ത്തയെന്നാണ് അനന്തപുര സീരിയലിന്റെ സംവിധായകന്‍ അഭിപ്രായപ്പെട്ടത്.

Readers Comment

Add a Comment