Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്ത മ്യൂസിക്കല്‍ ചെയര്‍ എന്ന സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ കേരള പൊലീസിന്റെ സൈബര്‍ഡോമും ഹൈടെടെക് ക്രൈം എന്‍ക്വയറി സെല്ലും അന്വേഷണം നടത്തും. ചിത്രം നവമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനും സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവായ അല്ലെന്‍ രാജന്‍ മാത്യു സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

ഒടിടി പ്ലാറ്റ്‌ഫോമായ മെയിന്‍സ്ട്രീം ആപ്പിലൂടെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സിനിമ റിലീസായത്. റിലീസിനു പിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയായിരുന്നു.

ഹോംലി മീല്‍സ്, ബെന്‍, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിന്‍ ആറ്റ്ലിയുടെ നാലാമത്തെ ചിത്രമാണ് 'മ്യൂസിക്കല്‍ ചെയര്‍'.

Readers Comment

Add a Comment