Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ടെയ്ൻമെന്റ് സോണിൽ അമ്മ ഭാരവാഹികൾ യോഗം ചേർന്നതിനെതിരെ പ്രതിഷേധം .താരങ്ങള്‍ പ്രതിഫലം കുറക്കുന്ന വിഷയത്തില്‍ തീരുമാനമായി. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് സിനിമയെ കരകയറ്റാന്‍ 50 ശതമാനം വരെ പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും.ചക്കരപ്പറമ്പ് ഹോളി ഡേ ഇന്‍ ഹോട്ടലില്‍ അമ്മയുടെ നിര്‍വാഹകസമിതി യോഗത്തിലായിരുന്നു തീരുമാനം

കണ്ടെയ്ൻമെന്റ് സോണിൽ അമ്മ ഭാരവാഹികൾ യോഗം ചേർന്നതിനെതിരെ പ്രതിഷേധം . കണ്ടെയ്ൻമെന്റ് സോണായ കൊച്ചി നഗരസഭയിലെ ചക്കര പറമ്പ് കൗൺസിലർ നസീമയുടെ നേതൃത്വതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. പ്രതിഷേധത്തെ തുടർന്ന് യോഗം നിർത്തിവച്ചു.

രാവിലെയാണ് അമ്മയുടെ എക്‌സിക്യൂട്ടീവിൽ അവൈലബിൾ അംഗങ്ങൾ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നത്. കണ്ടെയ്ൻമെന്റ് സോണായ കൊച്ചി നഗരസഭയിലെ ചക്കര പറമ്പ് ഹൈവേയോട് ചേർന്നാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. 'അമ്മ' യോഗം ചേരുന്നതറിഞ്ഞ് ചക്കരപറമ്പ് കൗൺസിലർ നസീമയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് എത്തുകയായിരുന്നു. തുടർന്ന് സ്ഥലത്ത് പൊലീസ് എത്തി പ്രതിഷേധക്കാരും ഹോട്ടലുകാരും അമ്മ ഭാരവാഹികളുമായി ചർച്ച നടത്തി. പിന്നാലെ യോഗം നിർത്തിവയ്ക്കുകയായിരുന്നു.

Readers Comment

Add a Comment