Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 26 കൊല്ലം തികഞ്ഞു. പറമ്പിലെ മാങ്കോസ്റ്റിന്‍ മരത്തിന് കീഴെ ചാരുകസേരയില്‍ ചാരിയിരുന്ന് പുകയുന്ന ബീഡിച്ചുരുളകള്‍ക്കിടയിലൂടെ കഥകളുടെ കാല്‍പനിക ലോകത്ത് നിന്ന് പച്ചയായ യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്കാണ് ആ സുല്‍ത്താന്‍ നമ്മെ കൊണ്ടുപോയത്.

ബഷീറിന്റെ ശബ്ദങ്ങളില്‍ നിന്ന് സംസാരിച്ച് തുടങ്ങാം. പാത്തുമ്മയുടെ ആട് ശബ്ദങ്ങള്‍ ശാപ്പാടാക്കുമ്പോള്‍ നെടുവീര്‍പ്പിടുന്നുണ്ട് ബഷീര്‍. എന്നാല്‍ ദേവലോകങ്ങളും മണിമാളികകളും ഉപരിവര്‍ഗ കഥാ കാല്‍പനിക ലോകങ്ങളും വിട്ട് ശബ്ദങ്ങളെത്തിയത് കുടിലുകളിലേക്കും സാധാരണക്കാരന്റെ വീടുകളിലേക്കുമാണ്. സാഹിത്യത്തിന് അന്യമായ തെരുവുകളെ മനോഹരമായിട്ടാണ് ബഷീര്‍ എന്ന പ്രതിഭ എഴുതിച്ചേര്‍ത്തിയത്. തെരുവിന്റെ ജീവിതത്തെ പകര്‍ത്തിയെഴുതുകയാണ് ബഷീര്‍ ശബ്ദങ്ങളില്‍ ചെയ്തത്. അതെ അധികാരത്തേയും അടക്കിഭരിക്കാനുള്ള ത്വരയേയും ബഷീര്‍ ഒരു പട്ടാളക്കാരനിലൂടെ ചോദ്യം ചെയ്യുകയാണ്.

ജീവിതത്തിന്റെ പച്ചയായ പിന്നാമ്പുറ കാഴ്ചകളാണ് ബഷീര്‍ വായനക്കാരന് സമ്മാനിച്ചത്. വേശ്യകളേയും ട്രാന്‍സ്ജന്‍ഡേഴ്‌സിനേയും സ്വവര്‍ഗരതിക്കാരേയും ആണ്‍ വേശ്യയേയും വയറിന്റെ വിശപ്പിനേയും ബഷീര്‍ അവതരിപ്പിച്ചു. സിഫിലിസും ഗോണോറിയയും ആണിന്റേയും പെണ്ണിന്റേയും മാത്രമല്ല മറ്റൊരു കൂട്ടരുടേയും കൂടിയാണ് ഈ ലോകമെന്നും ബഷീര്‍ ഉറക്കെ പറഞ്ഞു. അയാള്‍ ഓരോ തവണയും ഒരു ഭാണ്ഡവുമേന്തി അലഞ്ഞപ്പോള്‍ തിരിച്ചറിഞ്ഞ ജീവിതമാണ് തൂലികയിലൂടെ പുറത്തേക്ക് വന്നത്.

അയാള്‍ സ്വവര്‍ഗരതിയുടെ കിതപ്പുകള്‍ നിറഞ്ഞ ദേവാലയങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകളെ മൂക്കുപൊത്തിയാണ് സാഹിത്യം നേരിട്ടത്. കാരണം ആ സാഹിത്യം മണിമാളികയിലെ കാല്‍പനിക സൗന്ദര്യമല്ല സംസാരിച്ചത്. പകരം യാഥാര്‍ഥ്യങ്ങളായിരുന്നു. 

ഭൂമിയുടെ അവകാശികളില്‍ ഈ ഭൂമി ഇരുകാലിയായ മനുഷ്യന്റേത് മാത്രമല്ലെന്ന് പറഞ്ഞു. പാമ്പിനും പട്ടിയ്ക്കും ചെന്നായയ്ക്കും ഇവിടെ അവകാശമുണ്ട്. ആ അവകാശത്തിന്റെ ആധാരത്തെ കുറിച്ച് മനുഷ്യനോട് സംസാരിച്ചത് ബഷീറായിരുന്നു.

ബാല്യകാലസഖിയിലെ പ്രണയത്തിനപ്പുറം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതം ബഷീര്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ഇക്കൂട്ടരെ മനുഷ്യനായി പരിഗണിക്കാത്ത ഒരു സമൂഹത്തിലേക്കാണ് തന്റെ നോവലില്‍ അവരുടെ സാമൂഹികാന്തരീക്ഷം ബഷീര്‍ പറഞ്ഞത്.

പ്രേമലേഖനത്തിലൂടെ 1940ല്‍ മിശ്രവിവാഹത്തെ കുറിച്ച് ബഷീര്‍ സംസാരിച്ചു. സ്ത്രീധന സമ്പ്രദായത്തെ കണക്കിന് വിമര്‍ശിച്ചു. സാറാമ്മയിലൂടെ സമൂഹത്തിലെ അരക്ഷിതാവസ്ഥ ബഷീര്‍ തുറന്നടിച്ചു.

കാലത്തിന് മുമ്പെ സഞ്ചരിച്ച കഥാകാരന്‍, നല്ല കാമുകന്‍, കേശവന്‍ നായരിലേക്കും സാറാമ്മയിലേക്കും പാത്തുമ്മയിലേക്കും ശബ്ദങ്ങളിലെ പട്ടാളക്കാരനിലേക്കും തൂലിക ചലിപ്പിച്ച കലാകാരന്‍.


കാലമെത്രപോയാലും മാങ്കോസ്റ്റിന്‍ ഇനിയുമെത്രകാലം പൂവിട്ടാലും കാലത്തെ ഭേദിച്ച ബേപ്പൂരിന്റെ സുല്‍ത്താന്‍ സാറാമ്മയിലൂടേയും ബഷീറിലൂടേയും സെല്‍വിയിലൂടേയും ഇനിയും ജീവിക്കും.

Readers Comment

Add a Comment