Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാള ചലച്ചിത്ര സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യു.സി.സി. വിട്ടു. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് സംഘടനയില്‍ നിന്ന് പുറത്തുപോകുന്നതെന്ന് വിധു വിന്‍സെന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാള സിനിമാരംഗത്തെ സ്ത്രീകളെ ഉള്‍പ്പെടുത്തി ആരംഭിച്ച സംഘടനയാണ് ഡബ്ല്യു.സി.സി. മുന്നോട്ടുള്ള യാത്രയില്‍ സംഘനയ്ക്ക് ആത്മവിമര്‍ശനത്തിനുള്ള കരുത്ത് ഉണ്ടാകണമെന്ന് ആശംസിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം :
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. പലപ്പോഴും ഡബ്ല്യു.സി.സിയുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യു.സി.സി തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.
മെയ് 2017ലാണ് മലയാളി സിനിമാ നടിമാര്‍ക്കായി ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമാ കളക്ടീവ്) എന്ന സംഘടന രൂപംകൊള്ളുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും, സ്ത്രീ സൗഹാര്‍ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സംഘടന രൂപീകരിച്ചത്. ബീനാ പോള്‍, രേവതി, മഞ്ജു വാര്യര്‍, പാര്‍വതി, അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, സജിത മഠത്തില്‍, റീമ കല്ലിങ്കല്‍, ശ്രീബാല തുടങ്ങിയവരായിരുന്നു ഡബ്ല്യു.സി.സിയുടെ അമരക്കാര്‍.
30.82°C








