Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉരുളയ്ക്ക് ഉപ്പേരിയെന്ന മട്ടിൽ സംസാരിക്കുന്ന താരമാണ് നടൻ മുകേഷ്. സിനിമയിലും ജീവിതത്തിലും കൗണ്ടറടിക്കുന്നതിൽ പ്രത്യേക വൈഭവമുള്ള മുകേഷ് തന്റെ ചിരി അനുഭവങ്ങൾ പല അവസരങ്ങളിലും സരസമായി അവതരിപ്പിച്ചിട്ടുമുണ്ട്. സാമൂഹിക മാധ്യമത്തിൽ ഒരു ആരാധകനു താരം നൽകിയ മറുപടി ഇപ്പോൾ തരംഗമായിരിക്കുകയാണ്. സൂപ്പർ താരം മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന  ചിത്രം മുകേഷ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ കിളവന്മാർ എങ്ങോട്ടാ എന്നാണ് ഒരു ആരാധകന്റെ കമന്റ്. വൈകാതെ തന്നെ മുകേഷിന്റെ വൈറൽ മറുപടിയും എത്തി. സിറാജ് ബിൻ ഹംസ എന്നയാളുടെ ചോദ്യത്തിന് ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോകുകയാണെന്നാണ് മുകേഷിന്റെ മാസ്സ് മറുപടി. മറുപടി വൈറൽ ആയതോടെ താരത്തിന്റെ കമന്റ് ആഘോഷമാക്കുകയാണ് ട്രോളന്മാരും ആരാധകരും.

Readers Comment

Add a Comment