Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, sufi sujatha , amazon prime, online release, i2inews screen n stage

മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ് ചിത്രം സൂഫിയും സുജാതയും ഇന്ന് രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ എത്തും. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്.

അതേസമയം, ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകളുമായുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മാതാവ് വിജയ് ബാബു പറഞ്ഞു.ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ റിലീസുമായി ബന്ധപ്പെട്ട് തനിക്ക് മുന്‍പില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച് കത്ത് നല്‍കിയിരുന്നു. ഓണ്‍ലൈന്‍ റിലീസിനൊരുങ്ങിയ സാഹചര്യം തിയറ്റര്‍ ഉടമകള്‍ മനസിലാക്കുമെന്ന് കരുതുന്നതായും വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് പ്രമേയം.

Readers Comment

Add a Comment