Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ വിവേചനത്തിന് എതിരെ നടന്‍ വിദ്യുത് ജമാല്‍. തിങ്കളാഴ്ച വൈകുന്നേരം നടന്ന പുതിയ സിനിമകളുടെ പ്രഖ്യാപന പരിപാടിയില്‍ നിന്ന് തന്റെ സിനിമ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വിദ്യുതിന്റെ പ്രതികരണം. വിദ്യുതിന്റേതടക്കം ഏഴ് സിനിമകളാണ് പ്ലാറ്റ്‌ഫോമില്‍ റിലീസിന് ഒരുങ്ങുന്നത്.

എന്നാല്‍ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, ആലിയ ഭട്ട്, വരുണ്‍ ധവാന്‍ എന്നിവരുടെ സിനിമകള്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് മാത്രമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ തിങ്കളാഴ്ച പറഞ്ഞത്. 

' ഒരു വലിയ അറിയിപ്പ് തന്നെയാണ്. എന്നാല്‍ ഏഴ് സിനിമകള്‍ റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിടത്ത് അഞ്ച് എണ്ണം മാത്രമാണ് പ്രഖ്യാപിച്ചത്. മറ്റ് രണ്ട് സിനിമകള്‍ക്ക് അറിയിപ്പോ ക്ഷണമോ ഇല്ല.. ഈ സൈക്കിള്‍ ഇനിയും തുടരും' വിദ്യുത് ട്വീറ്റ് ചെയ്തു.

വിദ്യുത് നായകനായ ഖുദാഫിസ് എന്ന ചിത്രമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസിന് ഒരുങ്ങുന്നത്, കുണാല്‍ കെമ്മുവിന്റെ ലൂട്ട്‌കേസാണ് ഒഴിവാക്കിയ മറ്റൊരു ചിത്രം.

അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ്, ആലിയ ഭട്ടിന്റെ സഡക്2, അഭിഷേക് ബച്ചന്റെ ബിള്‍ബുള്‍, അജയ് ദേവ്ഗണിന്റെ ഭുജ് എന്നിവയാണ് ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നത്.

Readers Comment

Add a Comment