Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

താര ജാഡകളില്ലാതെ നാട്ടിലെ എല്ലാ പരിപാടികൾക്കും സജീവമായി പങ്കെടുക്കാൻ ശ്രമിക്കുന്ന താരമാണ് നടി അനുശ്രീ. കഴിഞ്ഞ വർഷങ്ങളിൽ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഭാരതാംബയായി താരം വേഷമിട്ടിരുന്നു. എന്നാൽ അതിനു പിന്നാലെ വലിയ വിവാദങ്ങളും ട്രോളുകളും നടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. താരത്തെ സങ്കിയെന്നും ആർ എസ് എസ് കാരിയുമെന്നും വിളിച്ച് നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ രംഗത്ത് വന്നിരുന്നു. പരിപാടിയിൽ രാഷ്ട്രീയം കാണരുതെന്നും നാട്ടിലെ പരിപാടികളിൽ
ചെറുപ്പം മുതലേ പങ്കെടുക്കാറുണ്ടെന്നും അനുശ്രീ അന്ന് വ്യക്തമാക്കിയിരുന്നു. ഇക്കൊല്ലവും താൻ ഭാരതാംബയായി എത്തുകയാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നും നാട്ടിലെ ആഘോഷങ്ങളിൽ പങ്കാളിയാകുന്നവെന്ന പോസിറ്റീവ് വശം മാത്രം എടുത്താൽ മതിയെന്ന് അനുശ്രീ ഫെയ്സ്ബുക് ലൈവിൽ വ്യക്തമാക്കി .ഒരിക്കലും രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞു കമെന്റുകൾ ഒന്നും ഇടരുതെന്നും താരം അഭ്യർത്ഥിച്ചു.' എല്ലാവരുടെയും പരിപാടികൾക്ക് ഞങ്ങൾ പോകാറുണ്ട് , എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും പോസിറ്റീവ് സൈഡും മാത്രമേ എനിക്ക് അതിൽ ആവശ്യമുള്ളു, അല്ലാതെ അതിൽ രാഷ്ട്രീയ ചിന്ത ആവശ്യമില്ല '. അനുശ്രീ കൂട്ടിച്ചേർത്തു.