Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:02 pm
  • 9th August, 2026
  • Overcast Clouds
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ കഴിഞ്ഞ ദിവസമാണ് സർക്കാർ രാജ്യത്തു നിരോധിച്ചത്. ഇതിനു പിന്നാലെ 15 ലക്ഷത്തിലധികം ഫോള്ളോവെർസുള്ള തന്റെ  ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് നർത്തകിയും നടി താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ്.

ടിക് ടോക്കിനും തന്റെ ഫോളോവേഴ്‌സിനും വിട പറഞ്ഞുകൊണ്ടായിരുന്നു അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

‘ടിക്ക് ടോക്കിനും 1.5 മില്യണ്‍ ഫോളോവേഴ്‌സിനും വിട. ഈ നിരോധനം എന്നെ തകര്‍ത്തോ എന്നു ചോദിച്ചവരോട്, ഇതൊരു ആപ്പ് മാത്രമാണ്. സൗഭാഗ്യ വെങ്കിടേഷല്ല. ഒരു കലാകാരിയെ സംബന്ധിച്ച് അവരുടെ കഴിവുകള്‍ പങ്കുവെക്കാന്‍ ഏത് വേദി വേണമെങ്കിലും ഉപയോഗിക്കാം’ എന്നും സൗഭാഗ്യ കുറിച്ചു.

https://www.instagram.com/p/CCBqwzzjQrQ/?utm_source=ig_web_copy_linkരാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

Readers Comment

Add a Comment