Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:10 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത കൃഷ്ണ ആന്‍ഡ് ഹിസ് ലീല എന്ന സീരിസ് വിവാദമാകുന്നു. ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന ക്യാംപയിന്‍ വീണ്ടും സജീവമായിട്ടുണ്ട്.

നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ യുവാവിന്റെ കഥയാണ് സീരിസ് പറയുന്നത്. ഇതില്‍ നായകന്റെ പേര് കൃഷ്ണ എന്നാണ്. നായികമാരില്‍ ഒരാളുടെ പേര് രാധയെന്നും. ഈ സീരിസ് ഹിന്ദുഫോബിക്കെന്നാണ് ആരോപണം. ഇതോടെയാണ് വീണ്ടും ബാന്‍ നെറ്റ്ഫ്‌ളിക്‌സ് ക്യാംപയിന്‍ സജീവമായിട്ടുള്ളത്.

ജൂണ്‍ 25നാണ് തെലുങ്ക് സീരിസ് റിലീസ് ആയത്. രവികാന്ത് പെരേപുവാണ് സംവിധാനം. സിദ്ദു ജൊന്നലാഗഡ്ഡ. ശ്രദ്ധ ശ്രീനാഥ്, സിറത് കപൂര്‍ എന്നിവരാണ് മുഖ്യവേഷത്തിലെത്തുന്നത്.

ഇതാദ്യമായല്ല ഒ.ടി.ടി മാധ്യമങ്ങളായ ആമസോണിനും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ പ്രതിഷേധം ഉയരുന്നത് , നേരത്തെ പാതാള്‍ ലോക്, ബുള്‍ബുള്‍, ലൈല, സേക്രഡ് ഗെയിംസ് എന്നിവ റിലീസ് ആയപ്പോഴും സമാന രീതിയിലുള്ള പ്രതികരണം ഉണ്ടായിരുന്നു.

Readers Comment

Add a Comment