Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:11 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടിയും കോൺഗ്രസ് മുൻ എംപി യുമായ ദിവ്യ സപ്ന്ദനയുടെ വിവാഹം കഴിഞ്ഞുവെന്നതരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പോർച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലിനെ താരം വിവാഹം ചെയ്തുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതേ തുടർന്ന് താരത്തിന്റെ മാതാവ് രഞ്ജിത വിശദീകരണവുമായി രംഗത്ത് വന്നു. മകളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രഞ്ജിത പറഞ്ഞു.' അവൾ രഹസ്യമായി വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നില്ല , എല്ലാവേരയും വിവാഹം  അറിയിക്കും, ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്', രഞ്ജിത കൂട്ടിച്ചേർത്തു. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ദിവ്യ സ്പന്ദന 2011  മുതൽ സജീവ കോൺഗ്രസ് പ്രവർത്തകയാണ്. 2013 ല്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ലോകസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ദിവ്യ  മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആയിരുന്നു ദിവ്യ സ്പന്ദന

Readers Comment

Add a Comment