Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തമിഴ് നടൻ വിശാലും അനിഷയുമായുള്ള വിവാഹം വേണ്ടെന്ന് വെച്ചതായി റിപ്പോർട്ട്. ഈ വർഷം ഒക്ടോബറിൽ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇരുവരും വിവാഹ തീരുമാനത്തിൽ നിന്ന് പിന്മാറിയെന്നാണ് സൂചന.വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനിഷ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ വിവാഹം മാറ്റിയതുമായി ബന്ധപ്പെട്ട്, താരങ്ങൾ സ്ഥിരീകരണത്തിന് തയാറായിട്ടില്ല. നേരത്തെ തെലുങ്ക് താരം അനിഷ തന്നെയാണ് താരങ്ങളുടെ വിവാഹ വാർത്ത ചിത്രം സഹിതം ആരാധകരെ അറിയിച്ചത്. സിനിമാ സെറ്റിൽ വച്ചുണ്ടായ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഹൈദരാബാദിൽ വെച്ച് മാർച്ച് 16 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ദേശീയ ബാസ്കറ്റ് ബോൾ താരമായ അനിഷ തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്. അയോഗ്യ എന്ന തമിഴ് ചിത്രത്തിലാണ് വിശാൽ ഏറ്റവുമൊടുവിൽ അഭിനയിച്ചത്.
28.31°C








