Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:14 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാജൽ അഗർവാൾ മുഖ്യ വേഷത്തിലെത്തുന്ന തമിഴ് ചിത്രം .പാരിസ് പാരിസിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകി. ഇരുപത്തഞ്ചോളം രംഗങ്ങൾക്കും ചില സംഭാഷണങ്ങൾക്കും സെൻസർ ബോർഡ് കത്രിക വെച്ചിട്ടുണ്ട്. ബോർഡിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് റിവൈസിംഗ് കമ്മിറ്റിക്കു അപ്പീൽ നൽകാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.  കങ്കണ പ്രധാന വേഷത്തിലെത്തിയ ഹിന്ദി ചിത്രം ക്വീനിന്‍റെ തമിഴ് പതിപ്പാണ് പാരിസ് പാരിസ്. നേരത്തെ കാജലിന്റെ മാറിടത്തിൽ സഹ അഭിനേത്രി സ്പർശിക്കുന്ന ട്രെയിലറിലെ രംഗം വലിയ വിവാദമായിരുന്നു. ഹിന്ദി പതിപ്പിൽ ഇല്ലാത്ത വിവാദമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് അന്ന് സിനിമയുടെ സംവിധായകൻ പ്രതികരിച്ചത്. മലയാളം ഉൾപ്പെടെ നാല് പതിപ്പുകളിലാണ് ക്വീൻ റീമെയ്ക്  പുറത്തിറങ്ങുന്നത് . ചിത്രത്തിന്റെ മലയാള പതിപ്പിൽ മഞ്ജിമ മോഹനാണ് നായിക.

Readers Comment

Add a Comment