Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:16 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു നടന്റെ മരണത്തെ, വെറും മരണമല്ല ആത്മഹത്യയെ വളച്ചൊടിച്ചു തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുക എന്നത് നീചമല്ല അങ്ങേയറ്റം ക്രൂരമായ ഒരു പ്രവർത്തിയാണ്. കഴിഞ്ഞ ദിവസം രാഖി സാവന്ത് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ അവകാശപ്പെടുന്നത് വിചിത്രമായ കാര്യങ്ങളാണ്. 

കഴഞ്ഞ ദിവസം ഉറക്കത്തിൽ സുശാന്ത് തന്റെ സ്വപ്നത്തിൽ വന്നെന്നാണ് നടി അവകാശപ്പെടുന്നത്. സ്വപനത്തിൽ വന്നെന്നു മാത്രമല്ല രാഖിയോട് കുറെയധികം കാര്യങ്ങൾ സംസാരിച്ചു എന്നും പറയുന്നുണ്ട്. സുശാന്ത് തന്റെ ഗർഭപാത്രത്തിലൂടെ പുനർജനിക്കും എന്നും, തന്നെ ഒഴിവാക്കിയ എല്ലാവരേയും ഒരു പാഠം പഠിപ്പിക്കും എന്നെല്ലാം സുശാന്ത് സ്വപ്നത്തിൽ വന്നു പറഞ്ഞത്രേ. മാത്രമല്ല രാഖിയും കങ്കണയും മാത്രമാണ് തന്നെ സപ്പോർട്ട് ചെയ്തതെന്നും അതിനു നന്ദിയുണ്ടെന്നും സുശാന്ത് പറഞ്ഞതായി രാഖി കൂട്ടിച്ചേർത്തു. തന്നെ പാർട്ടികളിൽ നിന്നും സിനിമകളിൽ നിന്നും ലോബികൾ ഒഴിവാക്കി ഇതിനെല്ലാമുള്ള പ്രതികാരം നിന്റെ മകനായി വന്നു ഞാൻ ചെയ്യും എന്ന് എന്റെ ഫാൻസിനോട് പറയു എന്നും സുശാന്ത് പറഞ്ഞെന്നു രാഖി പറയുന്നു.

എനിക്ക് ആൺകുട്ടിയാണെങ്കിൽ അത് സുശാന്ത് ആകും. ഇത് കണ്ട് കഴിഞ്ഞതും ഞാൻ ആകെ വിയർത്തു. നിങ്ങൾ ഇത് വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല. സുശാന്ത് എനിക്ക് സഹോദരനെപ്പോലെയായിരുന്നു. ഒരുപാട് കാര്യങ്ങൾ സുശാന്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ‘സിനിമ എനിക്ക് ഒരുപാട് തന്നു അതുപോലെ തന്നെ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. കങ്കണ എന്നെ പിന്തുണച്ചു നന്ദി. രാഖി എന്നെ പിന്തുണച്ചു. പല സ്ഥലങ്ങളിൽ നിന്ന് എന്നെ പുറത്താക്കി, പാർട്ടികളിൽ നിന്ന് അവരെന്നെ ഒഴിവാക്കി. എന്റെ കയ്യിൽ സിനിമകളില്ലായിരുന്നു. പിന്നെ ഞാൻ എന്ത് ചെയ്യും. എന്നെ നശിപ്പിച്ചവരെ വെറുതെ വിടില്ല. ശരീരം ഇല്ലെന്നേ ഒള്ളൂ. ആത്മാവ് ഉണ്ട്.’–സുശാന്ത് എന്നോട് പറഞ്ഞു എന്നെലാം രാഖി അവകാശപ്പെടുന്നു. പുലർച്ചെ നാല് മണിക്കാണ് ഇതു സംഭവിച്ചത് അതുകൊണ്ട് ഇതു സത്യമാകും എന്ന് ഞാൻ വിശ്വസിക്കുന്നു രാഖി പറയുന്നു.

വിചിത്രമായി തോന്നുന്നത് ഇതൊന്നുമല്ല സ്വപ്നത്തിൽ വന്ന സുശാന്ത് രാഖിയുടെ ഫോൺ ഉപയോഗിച്ച് ആ ഫോണിലുള്ള എല്ലാ നിർമ്മാതാക്കൾക്കും മെസ്സേജ് ചെയ്തത്രേ. മെസ്സേജ് ഇങ്ങനെയാണ് ഇനി നിങ്ങൾ നിർമിക്കാൻ പോകുന്ന എല്ലാ സിനിമകളിലും രാഖിയുടെ ഐറ്റം ഡാൻസ് വെക്കണം. ഇതോടെ അവരുടെ ഉദ്ദേശം മനസിലാക്കാൻ കഴിയും. മരിച്ചു കഴിഞ്ഞിട്ടും വെറുതെ വിടാതെ ആ മരണം പോലും ഉപയോഗിച്ച് മുൻ നിരയിലെത്താൻ ശ്രെമിക്കുന്ന രാഖിയെ പോലെ ഒരുപാടു പേരുണ്ട്. ഇവരുടെ വീഡിയോ പോസ്റ്റിനു താഴെ വിലകുറഞ്ഞ പബ്ലിസിറ്റി തന്ത്രങ്ങൾക്കെതിരെ ഒരുപാടു കമെന്റുകൾ വന്നിട്ടുണ്ട്. സുശാന്തിനെ ദയവായി വെറുതെ വിടു എന്നാണ് എല്ലാവര്ക്കും പറയാനുള്ളത്. 

#SushantSingRajput #RakhiSawant #Bollywood #i2iNews

Readers Comment

Add a Comment