Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്പോരാളി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു. ആഷിക് അബു ഒരുക്കുന്ന ചിത്രത്തില്‍ പ്രിഥ്യിരാജ് സുകുമാരനാണ് നായകനാകുന്നത്. 1921ലെ മലബാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. മലബാര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികമായ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് പ്രിഥ്യിരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഹര്‍ഷദും റമീസും ചേര്‍ന്നൊരുക്കുന്ന തിരക്കഥയുടെ ഛായാഗ്രാഹണം ഷൈജു ഖാലിദാണ് നിര്‍വഹിക്കുന്നത്. സിക്കന്ദറും മൊയ്തീനും ചേര്‍ന്നാണ് വാരിയംകുന്നന്‍ നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ ആരെല്ലാമായിരിക്കുമെന്നത് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ ലോകം.

ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവം സിനിമയാക്കുന്നുവെന്ന് പറഞ്ഞാണ് പ്രിഥ്യിരാജ് തന്റെ എഫ്.ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Readers Comment

Add a Comment