Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:35 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, music day, fathers day ,yeshudas, i2inews

സംഗീതാർദ്രമായ നാല് തലമുറകൾ പിതാവിന്റെ സംഗീതം തലമുറകളിലൂടെ അനുഗ്രഹം വാർന്നു വീണ കുടുബം .സംഗീത ദിനവും പിതൃ ദിനവും ഒരുമിച്ചു വരുമ്പോൾ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്ന പേര് യേശുദാസിന്റേതാവും .  

ഗാനഗന്ധർവന്റെ വാക്കുകളിലൂടെ ." ദാസപ്പൻ പട്ടു പഠിച്ചാൽ മതി .ക്‌ളാസ്സിൽ പോയില്ലേലും തരക്കേടില്ല " അച്ഛൻ പറഞ്ഞത്  ഇന്നും ഓർമയിലുണ്ട് .അച്ഛൻ ഓഗസ്റ്റിന് ജോസഫ് എന്നിലെ സംഗീത സിദ്ധി മുൻപേ തിരിച്ചറിഞ്ഞിരുന്നു .അന്ന് അദ്ദേഹമെടുത്ത തീരുമാനമാണ് എന്നെ ഞാനാക്കിയത് .അതിലേക്കു നയിച്ച ഒരു കഥ പറയാം .കൊച്ചിയിലുണ്ടായിരുന്ന പി എക്സ് .ജോസഫ് എന്ന പാട്ടു മാഷ്  ഒരിക്കൽ അച്ഛനെ  കാണാൻ വന്നു .മദ്രാസിലൊക്കെ പോയി പഠിച്ചു വന്നതാണ് എന്തെങ്കിലു ട്യൂഷൻ തരപ്പെടുത്തി തരണം എന്നതാണ് ആവശ്യം .അതിനെന്താ എന്റെ മകനെ പാട്ടു പഠിപ്പിച്ചോളു എന്ന്‌ അച്ഛൻ .വലിയ സംഗീതഞ്ജ്ഞന്റെ മകനല്ലേ ശാസ്ത്രീയ സംഗീതം കുറിച്ചൊക്കെ പഠിച്ചു കാണുമെന്നു വിചാരിച്ചാണെന്നു തോന്നുന്നു ജോസഫ് മാഷ് വരിശകളും ഗീതങ്ങളും  ഒന്നും പഠിപ്പിക്കാതെ തന്നെ പൂർണ ചന്ദ്രിക രാഗത്തിലുള്ള "തെലിസി രാമ ചിന്തനത്തോ "എന്ന കീർത്തനം തന്നെ തുടങ്ങി .ഞാൻ കൊച്ചു കുട്ടിയാണ്. മാഷ് പറഞ്ഞത് പോലെ തന്നെ പാടുകയും ചെയ്തു. പൂർവികരുടെ പുണ്യമായിരിക്കണം അല്ലെങ്കിൽ സംഗീതത്തിൽ സപ്തസ്വരങ്ങൾ പോലും പഠിക്കാത്ത ഞാൻ നേരത്തെ തന്നെ ഒരു കൃതി  പാടി .അച്ഛനെ അത് അദ്‌ഭുതപെടുത്തി കാണും .തന്റെ മകനിലെ  സംഗീത ‌ കലയാണ് അന്ന് ആ പിതാവ് കണ്ടെടുത്തു മിനുക്കിയെടുത്തത് .അച്ഛൻ തന്നെയാണ് പിന്നീട് ശ്രീനാരായണ ഗുരുവിലെ" ജാതിഭേദം മതദ്വേഷം " എന്ന ആദ്യ സിനിമ ഗാനത്തിന് കാരണമായതും എന്നെ എം ബി ശ്രീനിവാസനെ പരിചയപ്പെടുത്തിയത് അച്ഛനായിരുന്നു അതായിരുന്നു തുടക്കം ."

Readers Comment

Add a Comment