Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:10 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്നലെ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ സച്ചിയെ അനുസ്മരിച്ച് മുഖ്യമന്ത്രിയും സാംസ്ക്കാരിക വകുപ്പ് മന്ത്രിയും. കേരളക്കരയ്ക്ക് നഷ്ടമായത് പ്രതിഭാശാലിയായ കലാകാരനെയാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചപ്പോൾ സച്ചിയുടെ മരണം മലയാള സിനിമക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് മന്ത്രി എകെ ബാലന്‍ അഭിപ്രായപ്പെട്ടു. സച്ചിയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയൻറെ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.’ 
സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങൾ കൂടി അടയാളപ്പെടുത്താൻ സച്ചിയ്ക്ക് കഴിഞ്ഞു എന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ആദിവാസി സ്ത്രീയെക്കൊണ്ട് പാട്ട് പാടിപ്പിച്ച് ആ ഗാനം മലയാളികൾ മുഴുവൻ നെഞ്ചേറ്റിയത് സച്ചിയിലൂടെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 

Readers Comment

Add a Comment