Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:11 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,sathyan,death day,malayalam film,actor,i2inews

മലയാളക്കരയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ സത്യൻ വിടവാങ്ങിയിട്ട് ഇന്ന് 49 വർഷം  തികയുന്നു. എക്കാലവും ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അനശ്വര നടൻ മാനുവൽ സത്യനേശൻ നാടാർ എന്ന സത്യൻ. 1912 നവംബർ ഒൻപതിന് മാനുവേലിന്റെയും ലില്ലിയുടെയും മകനായി ജനനം. 1941 ൽ രണ്ടാം കാല മഹായുദ്ധത്തിൽ സൈനിക സേവനം അനുഷ്ടിച്ചു. 1951 ൽ കാക്കി വേഷത്തിൽ നിന്നും സിനിമയുടെ ലോകത്തേക്ക് പ്രവേശിച്ച സത്യൻ, ത്യാഗസീമയിലൂടെ അരങ്ങേറ്റം കുറിച്ചു. പക്ഷെ ആദ്യം പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന സത്യന്റെ സിനിമ 1952 ൽ പുറത്തുവന്ന ആത്മസഖിയായിരുന്നു. അഭിനയമികവും ശൈലിയും സ്വഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തിൽ വളരെ ശ്രദ്ധേയനാകുവാൻ സത്യന് കഴിഞ്ഞു.

അദ്ദേഹം വിടവാങ്ങിയിട്ട് ദശാബ്ദങ്ങള്‍ കടന്നുപോയെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ അനശ്വരനായി ഇന്നും ജീവിക്കുന്നു.150 ൽ പരം സിനിമയിയിലൂടെ സത്യൻ തെളിയിച്ച അഭിനയ മികവിനാൽ രണ്ടു തവണയാണ് അദ്ദേഹത്തെ തേടി മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം എത്തിയത്. 

ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജന്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പൻ,ചെമ്മീനിലെ പളനിയുടെ കഥാപാത്രം എന്നിങ്ങനെ  നീണ്ടു പോകുന്നു സത്യൻ വെള്ളിത്തിരയിൽ സാത്‌ഷാത്കരിച്ച കഥാപാത്രങ്ങൾ. 1971 രക്താര്‍ബുധത്തിന്റെ പിടിയിലും അത് മറച്ചുവച്ച് സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച ആ മഹാ നടന്റെ അനശ്വര ചിത്രം പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.

Readers Comment

Add a Comment