Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബ്രസിൽ സൂപ്പർ താരം നെയ്മറെ ട്രോളിയത്തിന്റെ പേരിൽ നടൻ ഉണ്ണി മുകുന്ദനെതിരെ നെയ്മർ ആരാധകരുടെ സൈബർ ആക്രമണം. ഓഗസ്റ്റ് 20  നു ഉണ്ണിമുകുന്ദൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് നെയ്മർ ആരാധകരെ ചൊടിപ്പിച്ചത് . കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിക്കുന്ന വീഡിയോയുടെ അടിക്കുറിപ്പിൽ മഞ്ഞക്കുപ്പായമിട്ട കുട്ടി ,നെയ്മറെ പോലെ ചെയ്യുന്നുവെന്ന് താരം  കുറിച്ചിരുന്നു . 2018  ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ  പരിക്ക് അഭിനയിച്ച് മൈതാനത്ത് കിടന്ന നെയ്മർ കടുത്ത പരിഹാസമേറ്റു വാങ്ങിയിരുന്നു .  ഈ സംഭവം പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ് . പോസ്റ്റ് വൈറൽ ആയതോടെ നെയ്മർ ആരാധകർ ഒന്നടങ്കം താരത്തിനെതിരെ തിരിഞ്ഞു . ഭീഷണികളും  അധിക്ഷേപവും കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞു . 'നേരിട്ട് വന്നാൽ കമന്റ് ഡിലീറ്റ് ചെയ്യാം' എന്നാണ് ഒരു കമെന്റിനു ഉണ്ണി നൽകിയ മറുപടി . പരാതികളുടെ എണ്ണം ഏറിയപ്പോൾ വിശദീകരണ പോസ്റ്റുമായി താരം രംഗത്ത് വന്നു . ഒരു കായിക താരത്തെയും മോശമാക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പോസ്റ്റ് എന്ന് ഉണ്ണി പറഞ്ഞു .

Readers Comment

Add a Comment