Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,ilayaraja,birthday,music director,Indian films, i2inews

സംഗീത ശോഭയാൽ 'ഇസൈജ്ഞാനി' ഇളയരാജയ്ക്ക് ഇന്ന് 77 ആം പിറന്നാൾ. ജൂൺ 2 1943 ൽ തമിഴ് നാട്ടിലെ തേനി ജില്ലയിൽ പണ്ണയപുരം ഗ്രാമത്തിൽ രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായി ജനിച്ചു. ഒരു കൊച്ചു കുടുംബം ആണെങ്കിലും അനുഗ്രഹത്താൽ സംഗീത മാന്ത്രികൻ ജനിച്ചു വീണത് സംഗീതത്തെ തൊട്ടറിഞ്ഞ മണ്ണിലായിരുന്നു. തന്റെ ജീവിതത്തിന്റെ വഴിത്തിരിവെന്ന പോലെ 14 ആം വയസ്സിൽ  സഹോദരൻ പാവളർ വരദരാജന്റെ സംഗീത  സംഘത്തിലൂടെ പാട്ടിന്റെ ലോകത്തേക്ക് ചുവടുവെച്ചു. ഈ സംഘത്തോടൊപ്പം ദക്ഷിണേന്ത്യ മുഴുവൻ പാടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇളയരാജ ആദ്യമായി ഒരു ഗാനത്തിന് ഈണം നൽകിയത് ഈ കാലഘട്ടത്തിൽ ആയിരുന്നു. പ്രമുഖ കവി കണ്ണദാസൻ രചിച്ച വരികൾക്ക് ഇളയരാജ ഈണം നൽകി കൊണ്ട് അന്നത്തെ പ്രധാന മന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന് സമർപ്പിച്ചു.

1968 ൽ പ്രൊഫസർ ധൻരാജിന്റെ ശിക്ഷണത്തിൽ സംഗീതം പഠിക്കാൻ ആരംഭിച്ച ഇളയരാജ സംഗീതത്തിന്റെ പുതിയ ശൈലികൾ കണ്ടെത്തി. 1970 ൽ 'അന്നക്കിളി' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച് സിനിമാ ലോകത്ത് പ്രവേശനം നടത്തി. ഓരോ ഗാനത്തിനും ഇളയരാജ നൽകുന്ന സംഗീതം  വരികളുമായി ചേർന്നിണങ്ങി നിന്നു. തുടർന്ന്, സിനിമാ ലോകത്തിന് ലഭിച്ച അനുഗ്രഹമായി രാജാ സംഗീതം മാറി. 

തമിഴ്, മലയാളം,തെലുങ്ക്,ഹിന്ദി,മറാത്തി തുടങ്ങിയ വിവിധ ഇന്ത്യൻ ഭാഷകളിലായി 4500-ഓളം ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. ഇത് കൂടാതെ, 800-റിൽ പരം ചിത്രങ്ങൾക്ക് പിന്നണി സംഗീതവും ഇളയരാജയ്ക്ക് ഒരുക്കാൻ സാധിച്ചു. മലയാളത്തിൽ ആകട്ടെ തന്നന്നം താനന്നം താളത്തിൽ ആടി (യാത്ര), മണികുട്ടികുറുമ്പുള്ള (കളിയൂഞ്ഞാൽ), രാജ ഗോപുരം കടന്നു (പുതിയ തീരങ്ങൾ), എന്ന നിരവധി ഗാനങ്ങൾ. 

തമിഴിൽ സംഗീതത്തിന്റെ പുതിയ ലോകം തന്നെ സൃഷ്ടിച്ച സംഗീത സംവിധായകൻ ആണ് ഇളയരാജ. എന്നിസയ് പാടി വരും (തുള്ളാത്ത മനവും തുള്ളും) കൺമണി അൻബോഡ് കാതലൻ (ഗുണാ),സുന്ദരി കണ്ണാൽ ഒരു സേതി (ദളപതി) എന്ന് തുടങ്ങി നിരവധി ഗാനങ്ങൾക്കാണ് ഇളയരാജ സംഗീതം നൽകിയിരിക്കുന്നത്. യേശുദാസ്, ജാനകി,ഹരിഹരൻ തുടങ്ങിയവരുടെ ആലാപനം കൂടി ഇളയരാജയുടെ സംഗീതത്തിൽ ചേരുമ്പോൾ സംഗീതത്തിന്റെ മാധുര്യവും ഭംഗിയും ഒന്നുകൂടി ഉയരുന്നു.  

ഇന്നും സിനിമാ ലോകത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് ഇളയരാജ സംഗീതം. പ്രണയത്തിലും, വിരഹത്തിലും, സന്തോഷത്തിലും സംഗീതത്തിന് അതിന്റെതായ ഭംഗിയുണ്ടെന്ന് കാട്ടി തന്ന മാന്ത്രികന് ആരാധകർ നൽകിയ പേരാണ് 'ഇസൈജ്ഞാനി' . പുതിയ തലമുറകൾ പോലും ഇളയരാജ സംഗീതത്തെ  ഏറ്റുപാടുന്നു. ലോകത്തെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി ബി.ബി.സി തിരഞ്ഞെടുത്തത് ഇളയരാജ ദളപതി സിനിമക്കായി ഈണമിട്ട 'രാക്കമ്മ കയ്യത്തട്ട്' എന്ന ഗാനത്തിനായിരുന്നു. ഇത് ഇന്ത്യൻ സംഗീത ലോകത്തിന് അഭിമാന നിമിഷമായി.

ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നിരവധി തവണ നേടിയ ഇളയരാജ നാലു തവണ ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി . ഇത് കൂടാതെ കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം മൂന്ന് പ്രാവശ്യവും തമിഴ്നാട് സർക്കാരിന്റെ സംഗീതസംവിധായകനുള്ള പുരസ്കാരം ആറ് പ്രാവശ്യവും ഇളയരാജയെ തേടി എത്തിയി.  2010 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.

Readers Comment

Add a Comment