Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സിനിമ സീരിയ ഷൂട്ടിങ്ങിന് സംസ്ഥാന സർക്കാർ അനുമതി നൽകി. 50 പേരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്‍ഡോര്‍ അല്ലെങ്കില്‍ സ്റ്റുഡിയോ ഷൂട്ടിങ്ങിനാണ് അനുമതി. ഷൂട്ടിങ് സംഘത്തിൽ പരമാവധി 50 ആളുകൾ മാത്രമേ പാടുള്ളൂ എന്നതാണ് സർക്കാർ തീരുമാനം. എന്നാൽ ഈ ഘട്ടത്തിൽ പുറത്ത് പോയി ഷൂട്ട് ചെയ്യാൻ അനുമതി ഇല്ല. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സ്റ്റുഡിയോയ്ക്കകത്തുള്ള ടെലിവിഷൻ പരിപാടികളും ചിത്രീകരിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിലൂടെ വ്യക്തമാക്കി. ചിത്രീകരണ വേളയിൽ ഷൂട്ടിങ് സംഘത്തിലെ ഓരോ അംഗവും നിർബന്ധമായും മൂന്ന് ലെയറുകളുള്ള മെഡിക്കൽ മാസ്ക്കും കയ്യുറകളും ധരിക്കണമെന്നാണ് സർക്കാർ വ്യവസ്ഥ. സെറ്റുകളിൽ സിഗരറ്റ് പങ്കുവെക്കുന്നതിന് കർശനമായ നിരോധനമുണ്ട്. സെറ്റിൽ ചുംബനം, ഹസ്തദാനം, ആലിംഗനം മുതലായവയ്ക്ക് വിലക്കുണ്ട്. 60 വയസിന് മുകളിലുള്ളവർക്ക് ഷൂട്ടിങ്ങിൽ പങ്കാളികളാകാൻ ഈ ഘട്ടത്തിൽ അനുവാദമില്ലെന്നും സർക്കാർ വ്യക്തമാക്കി. 

Readers Comment

Add a Comment