Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ സി ഐ ഉൾപ്പടെ ചില പോലീസ് ഉദ്യോഗസ്ഥർ കോവിഡ് നിരീക്ഷണത്തിലായ സംഭവവുമായി ബന്ധപ്പെട്ട് നടൻ സുരാജ് വെഞ്ഞാറമൂടും ക്വാറന്റൈനിൽ. വെഞ്ഞാറമൂട് സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി കേസിലെ പ്രതി കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസുകാർ നിരീക്ഷണത്തിലായത്. രോഗിയുമായി നേരിട്ട് ബന്ധം പുലർത്തിയ സി ഐയ്ക്കൊപ്പം വേദി പങ്കിട്ടതോടെയാണ് താരത്തെയും സുരക്ഷയുടെ ഭാഗമായി നിരീക്ഷണത്തിൽ ആക്കിയത്. മദ്യം സൂക്ഷിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് കഴിഞ്ഞ ദിവസം മൂന്ന് പേരെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ മൂന്നംഗ സംഘം സഞ്ചരിച്ച കാർ നാട്ടുകാർ തടഞ്ഞാണ് പോലീസിനെ ഏൽപ്പിച്ചത്. കേസിലെ പ്രതികളിൽ ഒരാൾക്ക് കോവിഡ് രോഗം ഉണ്ടെന്ന് തെളിഞ്ഞതോടെ സി ഐ ഉൾപ്പടെ 34 പേർ നിരീക്ഷണത്തിലായി. ജയിലിലേക്ക് മാറ്റുന്നതിന് തൊട്ട് മുമ്പ് നടത്തിയ പരിശോധനയിലാണ് പ്രതിയ്ക്ക് രോഗം സ്ഥിരീകരിച്ചത്.

Readers Comment

Add a Comment