Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:14 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടൊവിനോ തോമസ് നായകനാകുന്ന 'മിന്നൽ മുരളി' സിനിമാ സെറ്റ് പൊളിച്ച് രാഷ്ട്രീയ ബജ്റംഗ്‌ദൾ. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവർ  ആരോപിക്കുന്നത്. എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ  ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

'കാലടി മണപ്പുറത്ത് മഹാദേവൻറെ മുന്നിൽ , ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങൾ പറഞ്ഞതാണ് , പാടില്ല എന്ന് , പരാതികൾ നൽകിയിരുന്നു . യാചിച്ച് ശീലം ഇല്ല . ഞങ്ങൾ പൊളിച്ച് കളയാൻ തീരുമാനിച്ചു . സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം . സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും , മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ . മഹാദേവൻ അനുഗ്രഹിക്കട്ടെ ' . എന്നായിരുന്നു ഹരി പാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റ് .

Readers Comment

Add a Comment