Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2013 ലെ ഏറ്റവും വലിയ ഹിറ്റായിരുന്ന ദൃശ്യം എന്ന ദൃശ്യവിസ്മയം രണ്ടാം ഭാഗത്തിനായി ഒരുങ്ങുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ രണ്ടാം ഭാഗവും ആദ്യഭാഗം നിർമ്മിച്ച ആന്റണിപെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് തന്നെ നിർമ്മിക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാൻ സമയമെടുത്തേക്കും. എങ്കിലും ലോക്ക് ഡൗൺ കാരണം ചിത്രീകരണം മുടങ്ങിയ മറ്റ് മോഹൻലാൽ സിനിമകളെക്കാൾ മുൻപ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ വിശദീകരണം. കേരളത്തിൽ 60 ദിവസം കൊണ്ട് പൂർത്തീകരിക്കുന്ന വിധത്തിലാണ് സിനിമയുടെ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നത്. പുലിമുരുകന് മുൻപ് മോഹൻലാലിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ദൃശ്യം. ഈ ചിത്രം തമിഴ്, തെലുങ്ക്‌, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു.

Readers Comment

Add a Comment