Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:27 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തങ്ങൾക്ക് വേണ്ടത് തീയേറ്ററിൽ നിറഞ്ഞ കയ്യടി കേൾക്കുമ്പോഴുള്ള രോമാഞ്ചം ആണെന്ന് വ്യക്തമാക്കി 'കുഞ്ഞെൽദോ' എന്ന സിനിമയുടെ അധികൃതർ. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം  ഓൺലൈനായി റിലീസ് ചെയ്യാൻ താൽപര്യമില്ലെന്നും തീയറ്റർ റിലീസിനായി കാതിരിക്കുമെന്നും സിനിമ നിർമ്മിക്കുന്ന ലിറ്റിൽ ബിഗ് ഫിലിംസ് കമ്പനി പറഞ്ഞു. അവതാരകനായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയുള്ള ഈ ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ വിനീത് ശ്രീനിവാസൻ ആണ്. എല്ലാം നഷ്ടപ്പെട്ടിട്ട് അതെല്ലാം ഒന്നൊന്നായി തിരിച്ച് പിടിച്ച തങ്ങളുടെ കൂട്ടുകാരന്റെ ചെറുത്ത് നിൽപ്പിന്റെ കഥയാണ് കുഞ്ഞെൽദോ എന്നും ചിത്രം തീയറ്ററിൽ റിലീസ് ചെയ്യുന്നതാണ് സ്വപ്നം എന്നും നിർമ്മാതാക്കൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സിനിമയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ഫെയർവെൽ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തീയറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ നിർദേശം വന്നപ്പോൾ 'സൂഫിയും സുജാതയും' മുതലായ ചിത്രങ്ങൾ ഓൺലൈൻ റിലീസിങ്ങിന് തീരുമാനം എടുത്തിരുന്നു. 

Readers Comment

Add a Comment