Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിനിമ-സീരിയൽ-നാടക നടന്‍ കലാശാല ബാബു ഓർമ്മയായിട്ട് രണ്ടു വർഷം. പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മയുടെയും മകനായി 1955 ലാണ് ജനനം. സഹതാരമായും വില്ലനായും തിളങ്ങിയ കലാശാല ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീടാണ് അദ്ദേഹത്തിന് സിനിമയിലേക്ക് അവസരങ്ങള്‍ ലഭിക്കുന്നത്.
കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ റേഡിയോ നാടകങ്ങളിലൂടെയാണ് കലാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രണ്ട് വര്‍ഷം കാളിദാസ കലാകേന്ദ്രത്തില്‍ നാടകനടനായി. ഒ.മാധവന്റെയും കെ.ടി.മുഹമ്മദിന്റെയും സഹപ്രവര്‍ത്തകനായിരുന്നു. ജോണ്‍ പോളിന്റെ ഇണയേത്തേടി എന്ന സിനിമയിലാണ് കലാശാല ബാബു ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് അദ്ദേഹം തൃപ്പൂണിത്തുറയില്‍ സ്വന്തം നിലയില്‍ കലാശാല എന്ന നാടക ട്രൂപ്പിന് നേതൃത്വം നല്‍കി. ഈ നാടകസംഘത്തിന്റെ പേരാണ് പിന്നീട് സ്വന്തം പേരിനൊപ്പം ചേർത്തത്.
ക്യൂൻ, വിശ്വവിഖ്യാതമായ മൂക്ക്, താങ്ക്യു വെരിമച്ച്, പോളേട്ടന്റെ വീട്, ഒപ്പം, ടു കൺട്രീസ്, രാസലീല, മുല്ലമൊട്ടും മുന്തിരിച്ചാറും, ചേകവർ, പുതിയമുഖം, റൺവേ, ബാലേട്ടൻ, പച്ചക്കുതിര, ചെസ്സ്, അവൻ ചാണ്ടിയുടെ മകൻ, കനക സിംഹാസനം, തുറുപ്പു ഗുലാൻ, തൊമ്മനും മക്കളും, കസ്തൂരിമാൻ, എന്റെ വീട് അപ്പൂന്റേം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 28 ഓളം സീരിയലുകളിലും അഭിനയിച്ചു.
22.54°C








