Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്കും ആശ്വാസം. 
ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതോടെ പോസ്‍റ്റ് പ്രൊഡക്ഷന്‍ ജോലികളായ ഡബ്ബിങ്, എഡിറ്റിങ്ങ് തുടങ്ങിയവ ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിനുമുമ്പ് ഇരുപതിലധികം സിനിമകളാണ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കാനിരുന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്, ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക് തുടങ്ങിയ ബിഗ്ബജറ്റ് സിനിമകളുടെ 90 ശതമാനം ജോലികളും നേരത്തെ പൂര്‍ത്തിയായിരുന്നു. വരും ദിവസങ്ങളില്‍ ഈ സിനിമകളുടെ ജോലികളും പുനരാരംഭിക്കും.


അതേസമയം ഒന്നരമാസം അടഞ്ഞ് കിടന്ന കൊച്ചിയിലെ സ്റ്റുഡിയോകള്‍ ഇപ്പോൾ തിരക്കിലാണ്. വെണ്ണലയിലെ മെഗാ മീഡിയയില്‍ ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ എന്ന ചിത്രത്തിന്‍റെ ഡബ്ബിങ്ങാണ് പുരോഗമിക്കുന്നത്. വടംവലിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഈ മാസം റിലീസ് നിശ്ചയിച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇളവുകൾ നിലവിൽ വന്നതോടെ എത്രയും വേഗം ജോലികൾ തീർത്ത് സിനിമ റിലീസിന് തയാറാക്കിവെക്കുകയാണ്.

 

Readers Comment

Add a Comment