Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:07 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
pk rajmohan

പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകൻ പി കെ രാജ്‌മോഹൻ വിടവാങ്ങി. 47 വയസായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈയില്‍ കെ.കെ. നഗറിലെ വീട്ടില്‍ വച്ചാണ് അന്ത്യം. 2008ല്‍ പുറത്തിറങ്ങിയ 'അഴൈപ്പിതഴ്' എന്ന ചിത്രത്തിലൂടെയാണ് രാജ് മോഹന്റെ സംവിധാനമികവ് ലോകമറിയുന്നത്. എന്നും പതിവായി ഉച്ചയ്ക്ക് സുഹൃത്തിന്റെ വീട്ടിലെത്താറുള്ള ഇദ്ദേഹത്തെ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊറോണ സംശയിച്ച് സംവിധായകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇദ്ദേഹത്തിന്റെ മൃതദേഹം കൊറോണ വൈറസ് പരിശോധനയ്ക്ക് ഇന്നയയ്ക്കും.രാജ്‌മോഹൻ സംവിധാനം ചെയ്ത കേദായം എന്ന ചിത്രം പുറത്തിറങ്ങാനിരിക്കെയായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. 

Readers Comment

Add a Comment