Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൂടുതൽ തമിഴ് ചിത്രങ്ങൾ ഓൺലൈൻ റിലീസിങ്ങിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
ലോക്ഡൗൺ കഴിഞ്ഞാലും സിനിമാ മേഖല സജീവമാകാൻ കുറഞ്ഞത് സെപ്തംബർ വരെയെങ്കിലുമെടുക്കും എന്ന കണക്കുകൂട്ടലിന്റെ പശ്ചാത്തലത്തിലാണ് ചില നിർമാതാക്കൾ പുതിയ തീരുമാനവുമായി മുന്നോട്ട് വന്നത്. എന്നാൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഹോട്സ്റ്റാർ, ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള ഒാൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യില്ലെന്നാണ് സൂചന. ചെറു ബജറ്റ് ചിത്രങ്ങളാണ് ഒ.ടി.ടി റിലീസിങ് പരിഗണനയിൽ ഉള്ളത്.
നേരത്തെ, നടൻ സൂര്യയുടെ ഭാര്യയുമായ ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം ‘പൊൻ മകൾ വന്താൽ’ ലോക്ഡൗണിനെ തുടർന്ന് ആമസോൺ പ്രൈമിൽ റിലീസിങ്ങിന് ഒരുങ്ങുന്നുവെന്ന വാർത്ത തിയേറ്ററുടമകൾക്കിടയിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സൂര്യയുടെ സിനിമകൾ ബഹിഷ്കരിക്കുമെന്ന് തിയേറ്റർ ഉടമകൾ തീരുമാനമെടുത്തിരുന്നു. ഇതിനുപിന്നാലെയാണ്
കൂടുതൽ തമിഴ് ചിത്രങ്ങൾ ഓൺലൈൻ റിലീസിങ്ങിന് ഒരുങ്ങുന്നു എന്ന വാർത്ത തിയേറ്റർ ഉടമകളെ വെട്ടിലാക്കിയിരിക്കുന്നത്.
29.82°C








