Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്തരിച്ച മഹാനടൻ ഇർഫാൻ ഖാന് ആരാധകനും പ്രമുഖ ആർട്ടിസ്റ്റുമായ സുദർശൻ പട്നായിക്കിന്റെ വ്യത്യസ്തമായ കലകൊണ്ട് തീർത്ത ബാഷ്പാഞ്ജലി. പുരി ബീച്ചിൽ മണൽ കൊണ്ട് തീർത്ത ഇർഫാന്റെ വലിയ ശില്പത്തിനൊപ്പം അദ്ദേഹം അഭിനയിച്ച ലൈഫ് ഓഫ് പൈ എന്ന സിനിമയിലെ സംഭാഷണവും മിസ് യൂ ഇർഫാൻ എന്ന വാചകവുമാണ് ഇദ്ദേഹം തീർത്ത ദൃശ്യവിസ്മയത്തിൽ ഉണ്ടായിരുന്നത്. ലോക്ക്ഡൗൺ ആയതിനാൽ വളരെ ശുഷ്കമായ രീതിയിൽ ആണ് ഇർഫാൻ ഖാന്റെ ശവസംസ്‌കാരം നടന്നത്. ഇതിന്റെ ദുഃഖം ഇർഫാൻ ഖാന്റെ ആരാധകർക്ക് പലർക്കും ഉണ്ടായിരുന്നു. തന്റെ കലാസൃഷ്ടിയുടെ ചിത്രം പട്നായിക്ക് ട്വിറ്ററിലൂടെ പങ്കുവെച്ചപ്പോൾ ഇർഫാൻ ആരാധകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഇർഫാനെ അവസാനമായി കാണാൻ അവസരം ലഭിക്കാത്ത ആരാധകർ എല്ലാവരും പട്നായിക്കിന്റെ ട്വീറ്റിന്റെ കമന്റ് ബോക്‌സിൽ ഒത്തുകൂടി. എല്ലാവരും പ്രീയ നടന് കണ്ണീരോടെ യാത്രാമൊഴിയേകി.

Readers Comment

Add a Comment