Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
"ഈ ശവസംസ്ക്കാരം ഇത്ര ശുഷ്കമാണെന്ന് ആലോചിക്കുമ്പോൾ എനിക്ക് സങ്കടം ഇരട്ടിക്കുന്നു. മറ്റൊരു അവസരത്തിൽ ആയിരുന്നെങ്കിൽ ഇവിടം ഒരു ജനസാഗരമായേനെ ..." അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ ശവസംസ്ക്കാരത്തേക്കുറിച്ച് ചലച്ചിത്രകാരൻ ടിഗ്മാൻഷു ദുലീപ് പറഞ്ഞ അഭിപ്രായം തന്നെയായിരുന്നു ഭൂരിഭാഗം ഇർഫാൻ ആരാധകർക്കും. മരിച്ചുവെന്ന് വാർത്ത വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇന്ത്യകണ്ട മഹാനടനായ, ഹോളിവുഡ് സിനിമകളിലെ ഇന്ത്യൻ മുഖമായ ഇർഫാൻ ഖാന്റെ ശവസംസ്ക്കാരം നടന്നു. ഭാര്യ സുതപ സിക്‌ടറിന്റെയും മക്കളായ ആയന്റെയും ബാബിളിന്റെയും സാന്നിധ്യത്തിൽ വളരെ ശുക്ഷ്കമായ രീതിയിലാണ് ചടങ്ങുകൾ നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. അമിതാബ് ബച്ചൻ, രാഹുൽ ഗാന്ധി മുതലായവർ സമൂഹ മാധ്യമങ്ങളിലൂടെ ഇർഫാന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
30.82°C








