Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രശസ്‌ത ബോളിവുഡ് സിനിമാ നടൻ ഇർഫാൻ ഖാൻ (53) അന്തരിച്ചു.വൻ കുടലിൽ ഉണ്ടായ അണുബാധയെ തുടർന്ന് മുംബൈയിലെ ധീരുഭായ് കോകിലൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരിക്കെയാണ് മരണമടഞ്ഞത്.
ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച്ച രാവിലെയാണ് ഇർഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2018 ൽ ഇർഫാൻ ഖാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടർന്ന് വിദേശത്ത് ചികിത്സയിൽ കഴിയുകയായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.
ജയ്‌പൂരിൽ സഹാബ്‌ദേ ഇര്‍ഫാന്‍ അലിയുടെയും, സൈദ ബീഗത്തിന്റെയും മകനായി ഇർഫാൻ ഖാൻ ജനനം കൊണ്ടു.അഭിനയത്തോടുള്ള താത്പര്യത്താൽ 1984 ല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു അഭിനയം പഠിച്ച ഇർഫാൻ,1988 ൽ സലാം ബോംബൈ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് ചുവടു വെച്ചു. അഭിനയ രംഗത്ത് തന്റേതായ മുദ്ര പതിപ്പിക്കാൻ സാധിച്ച ഇർഫാന് ദേശീയ പുരസ്‌കാരം വരെ നേടി കൊടുത്തു.
അഭിനയ മികവാൽ ഓസ്‌കാർ വിജയം നേടിയ സ്ലം ഡോഗ് മില്യനേര്‍, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ് തുടങ്ങിയ ഹോളിവുഡ് സിനിമകളിലെ അഭിനയ പ്രകടനം പകരംവയ്ക്കാനാകാത്ത നടന് എന്ന പട്ടവും,ഏറ്റവും കൂടുതല്‍ ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ നടന് എന്ന പദവിയും ഇർഫാന് സ്വന്തമായി.
അവസാനമായി ഇർഫാൻ ഖാൻ അഭിനയിച്ച സിനിമ 'അംഗ്രേസി മീഡിയം' ആയിരുന്നു. കോവിഡ് മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകൾ അടയ്ക്കുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് "ആംഗ്രെസി മീഡിയം" തിയേറ്ററുകളിൽ ഓടിയത്.
സിനിമ കൂടാതെ, സീരിയലുകളിലും, നാടക വേദികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു.
29.82°C








