Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,chemban vinod,malayalam,actor,second marriage,viral photos,i2inews

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ ഇതിനോടകം വന്നിരുന്നു. എന്നാൽ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ താന്‍ വിവാഹിതനായെന്ന വിവരം വിനോദ് തന്നെയാണ് പുറത്ത് വിട്ടത്. 

താരത്തിന്റെ രജിസ്റ്റർ മാരിയേജിന്റെ സർട്ടിഫിക്കറ്റ് സഹിതമാണ് മുൻപ് വാർത്തകൾ വന്നിരുന്നത്. 43 കാരനായ ചെമ്പന്റെയും 23 കാരി ആയ മറിയത്തിന്റെയും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം ഫെബ്രുവരി മാസം തുടക്കം കഴിഞ്ഞെന്നും സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നു.

ഇന്ന് പുറത്ത് വന്ന വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.വധു മറിയം സൈക്കോളജിസ്റ്റ് ആണ്. ആൻ അഗസ്റ്റിൻ, രഞ്ജിത്ത് ശങ്കർ, ആഷിക് അബു തുടങ്ങിയ നിരവധി സിനിമാ പ്രവർത്തകർ ചെമ്പനും മറിയത്തിനും ആശംസകൾ നേർന്നു. ചെമ്പന്റെ രണ്ടാം വിവാഹം ആണിത്. ആദ്യ വിവാഹത്തിൽ ചെമ്പന് ഒരു മകനും ഉണ്ട്. 

കലി, അങ്കമാലി ഡയറീസ്, ട്രാൻസ്, പൂഴിക്കടകൻ എന്നിങ്ങനെ നിരവധി സിനിമകളിൽ പ്രധാന കഥാപാത്രമായി ചെമ്പൻ വിനോദ് അഭിനയിച്ചിട്ടുണ്ട്.

Readers Comment

Add a Comment