Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൂര്യയുടെ നിർമ്മാണ കമ്പനിയായ ടു ഡി എന്റർടെയിൻമെന്റിന്റെ ചിത്രങ്ങൾക്ക് തിയേറ്റർ ഉടമകൾ ഏർപ്പെടുത്തിയ വിലക്കിൽ   തമിഴ്നാട് സർക്കാർ ഇടപെടുന്നു. സൂര്യയുടെ സിനിമകൾക്ക് തിയേറ്റർ റിലീസ് അനുവദിക്കില്ലെന്ന തിയേറ്റർ ഉടമകളുടെ തീരുമാനത്തിലാണ് സർക്കാർ ഇടപെടൽ. മന്ത്രി കടമ്പൂർ രാജു ഇത് സംബന്ധിച്ച് പത്രസമ്മേളനം വിളിക്കുമെന്നാണ് റിപ്പോർട്ട്‌.  തിയേറ്റർ ഉടമകളുമായും നിർമാതാക്കളുടെ കൗൺസിലുമായും മന്ത്രി ചർച്ച ചെയ്ത് തീരുമാനം അറിയിക്കും. സൂര്യ അഭിനയിച്ചതോ നിർമ്മിച്ചതോ ആയ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനാണ് തമിഴ്നാട്ടിലെ തീയേറ്റർ ഉടമകളുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടാവുന്നത്. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നായികയായ പുതിയ ചിത്രം ' പൊൻമകൾ വന്താൽ ' തീയേറ്ററിൽ റിലീസ് ചെയ്യാതെ , നേരിട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്നാണ് തീയേറ്റർ ഉടമകൾ ഈ തീരുമാനത്തിലേക്കെത്തിയത്. ചിത്രം നിർമിച്ചത്   ടു ഡി എന്റർടെയിൻമെന്റ്സ് ആയിരുന്നു . രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ജ്യോതികയുടെ ചിത്രം നേരിട്ട് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

Readers Comment

Add a Comment