Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇതു ചെമ്പോ, ചെമ്പനോ അല്ല... തനിത്തങ്കമാണ് ഉരുപ്പടി. നായകസങ്കല്പം പോയിട്ട്, വെള്ളിത്തിരയിലേക്കൊന്ന് ഒളിഞ്ഞുനോക്കാന്‍ പോലുമുള്ള ആകാരപ്പരുവമല്ല ഇഷ്ടന്. നല്ല വീതിയൊത്ത ശരീരം, തടി, തടിച്ചുവീര്‍ത്ത മുഖം, പിന്നെ ഫുള്‍ കഷണ്ടിയും. എന്നാലെന്താ, മോഹന്‍ലാലിനൊപ്പം ഒപ്പം എന്ന ചിത്രത്തിലും, ദുല്‍ഖറിനൊപ്പം കലിയിലും, അദ്ദേഹം തന്നെ തിരക്കഥ എഴുതിയ അങ്കമാലി ഡയറീസിലും ഇഷ്ടന്‍ കലക്കുന്ന കലക്കു കണ്ടാല്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചു പോകും.

അങ്കമാലിക്കാരനാണ്. അച്ഛന്‍ മാളിയേക്കല്‍ ചെമ്പന്‍ ജോസ്. ആ ജോസിന്റെ മകന്‍ ചെമ്പന്‍ വിനോദ്  ജോസ്. ബംഗളൂരുവില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദം നേടിയ ചെമ്പന് ശരീരക്ഷതങ്ങള്‍ക്കുള്ള ചികിത്സയുടെ ഭാഗമായ തിരുമ്മും ഉഴിച്ചിലും മാത്രമല്ല, ഏ ക്ലാസ് നാടന്‍ അടിയും നല്ല വശം. അതായത്, നല്ല മെയ്‌വഴക്കം. ചുമ്മാതൊന്നുമല്ല, ചെമ്പന്റെ അഭിനയത്തിന് ഇത്ര ഫ്‌ളെക്‌സിബിലിറ്റി.

2010- ല്‍ തിയേറ്ററുകളിലെത്തിയ നായകനിലൂടെ ആയിരുന്നു ചെമ്പന്റെ സിനിമാപ്രവേശം. അടുത്ത വര്‍ഷം മൂന്നു ചിത്രം. ഒന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. 2012- ല്‍ ആമേന്‍ പുറത്തിറങ്ങിയതോടെ ചെമ്പന്റെ വര തെളിഞ്ഞു. പിന്നിങ്ങോട്ട് ചെമ്പനില്ലാതെ ന്യൂജെന്‍ സിനിമയില്ല എന്നതായി അവസ്ഥ. അങ്കമാലി ഡയറീസ്, ഈ മ യൗ... ഓരോന്നും ചെമ്പന്‍ ജോസ് എന്ന നടന്റെ അഭിനയ വൈഭവം വെളിപ്പെടുത്തുന്നതായിരുന്നു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തിരക്കഥാ സങ്കല്പത്തെത്തന്നെ അടിപടലം പൊളിച്ചെഴുതി, ജോസ്. വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രമായി ഈയിടെ പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ഈ അങ്കമാലിത്തങ്കം.

 

Readers Comment

Add a Comment