Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:11 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,film,2D entertainment,theatre association,ban,movie release ,surya,i2inews

തമിഴിലെ സൂപ്പർ സ്റ്റാർ നടൻ സൂര്യ അഭിനയിക്കുന്ന ചിത്രങ്ങളുടെ റിലീസിന് വിലക്കേർപ്പെടുത്തി തീയറ്റർ ഉടമകൾ. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നായികയായ പുതിയ ചിത്രം ‘പൊന്മകള്‍ വന്താല്‍’ തീയറ്റർ റിലീസ് ചെയ്യാതെ, നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് തീയറ്റർ ആന്‍ഡ് മള്‍ട്ടിപ്ലെക്‌സ് ഓണേഴ്‌സ് അസോസിയേഷൻ ഇങ്ങനെ ഒരു നീക്കം നടത്തിയത്.

അതിനാൽ ഇനി സൂര്യ അഭിനയിക്കുന്നതും നിർമിക്കുന്നതുമായ സിനിമകൾ ഒന്നും തന്നെ തീയറ്റർ റിലീസിന് അനുവദിക്കില്ലെന്നാണ് അസ്സോസിയേഷൻ നിലപാട്.

ജ്യോതികയുടെ പുതിയ ചിത്രം നിർമ്മിച്ചത് സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ 'ടു ഡി' എന്റര്‍ടെയ്‌ന്മെന്റ്‌സ് ആണ്. രാജ്യത്ത് കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജ്യോതികയുടെ പുതിയ സിനിമ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചത്.എന്നാൽ ഈ തീരുമാനം അപലപനീയമാണെന്നാണ് തമിഴ്‌നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.

തിയറ്റർ ഉടമകളുടെ തീരുമാനം പുന:പരിശോധിക്കാൻ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതിന് അവര്‍ തയ്യാറായില്ലെങ്കില്‍ ആ നിര്‍മ്മാണക്കമ്പനിയുമായോ അതുമായി ബന്ധപ്പെട്ടവരുടെയോ ആയ സിനിമകൾ ഇനി മുതല്‍ നേരിട്ട് ഓണ്‍ലൈന്‍ റിലീസ് ചെയ്യേണ്ടി വരുമെന്നും,തുടർന്നുള്ള സിനിമകൾ  തീയറ്റർ റിലീസിന് അനുവദിക്കില്ലെന്നും അസ്സോസിയേഷൻ പ്രസിഡന്റ് ആർ. പനീർസെൽവം വ്യക്തമാക്കി.

Readers Comment

Add a Comment